12:58am 28 August 2026
NEWS
സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ഹൈറോഡ് ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടെ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു
27/08/2026  06:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ഹൈറോഡ് ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടെ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു
HIGHLIGHTS

സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ  നവീഗരിച്ച തൃശൂർ ഹൈറോഡ് ശാഖ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി. ആർ. ശേഷാദ്രി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സി.ഒ.ഒയുമായ ആന്റോ ജോർജ് ടി., അസിസ്റ്റന്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ രാധാകൃഷ്ണൻ ഇ., ക്ലസ്റ്റർ ഹെഡ് സുജിത് ബാബു കെ., ബ്രാഞ്ച് ഹെഡ് ജിതിൻ തോമസ് എന്നിവരും മറ്റ് ബാങ്ക്  ജീവനക്കാരും ഉപഭോക്താക്കളും സമീപം.

തൃശ്ശൂർ : തൃശ്ശൂരിലെ ഹൈ റോഡിൽ അഞ്ചുവിളക്കിന് സമീപമുള്ള ഡാമിയൻ ബിൽഡിംഗിൽ വിപുലമായ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹൈ റോഡ് ശാഖ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി. ആർ. ശേഷാദ്രി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ് ടി, അസിസ്റ്റന്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ രാധാകൃഷ്ണൻ ഇ.  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  

പ്രദേശത്തെ വ്യക്തിഗത ഉപഭോക്താക്കൾക്കും വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ ബാങ്കിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം, റീട്ടെയിൽ, ബിസിനസ് ബാങ്കിംഗ് മേഖലകളിലെ വൈവിധ്യമാർന്ന സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാകും.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചരിത്രത്തിൽ തൃശ്ശൂരിന് നിർണായക സ്ഥാനമാണുള്ളത്. ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക്  തുടക്കമിട്ടത്  തൃശ്ശൂരിൽ നിന്നാണ്. നഗരത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനും ഉപഭോക്താക്കളുമായും, പ്രാദേശിക വ്യാപാര-വ്യവസായ സമൂഹവുമായും വർഷങ്ങളായി തുടരുന്ന ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഹൈ റോഡ് ശാഖയുടെ പുതിയ കെട്ടിടം.ബാങ്കിന്റെ ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img